Monday 11 September 2017

പൂർണ്ണേന്ദുവും ഒഴിഞ്ഞ കരങ്ങളും


നിറഞ്ഞ ചന്ദ്രബിംബവും
ഒഴിഞ്ഞ മൽക്കരങ്ങളും
നമുക്കു പങ്കിടാൻ വിധു
അയത്നമെങ്ങു പോയി നീ?
ഇദം വിശിഷ്ട രാവുകൾ
ഒരോർമ്മ നെയ്ത രാത്രികൾ
വരിഷ്ട ചുംബനങ്ങളിൽ
കിനാവു കാണ്മു രണ്ടുപേർ
നിറഞ്ഞ ചന്ദ്രബിംബവും
ഒഴിഞ്ഞ മൽക്കരങ്ങളും
നിശീഥ മാന്ത്രികേന്ദുവേ
അനുഗ്രഹിക്ക കാമിതം
വരുന്ന പൗർണ്ണമിക്കു മൽ
സുമോഹവല്ലി പൂക്കുകിൽ
ഒഴിഞ്ഞൊരെൻ കരങ്ങളിൽ
നിറഞ്ഞു നീ തുളുമ്പിടും.

1945 ൽ Buddy Kaye ഉം Ted Mossman ഉം ചേർന്നെഴുതിയ ഗാനം. 2016 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ബോബ് ദിലൻ (Bob Dylan ) 2015 ൽ 'Shadows in the Night' എന്ന ആൽബത്തിനു വേണ്ടി ഈ ഗാനം റിക്കാഡ് ചെയ്തു.

Full moon and empty arms
The moon is there for us to share
But where are you?

A night like this could weave a memory
And every kiss could start a dream for two

Full moon and empty arms
Tonight, I'll use the magic moon
To wish upon

And next full moon
If my one wish comes true
My empty arms will be filled with you
----------------
11.09.2017


1 comment:

  1. നിറഞ്ഞ ചന്ദ്ര ബിംബവും
    ഒഴിഞ്ഞ മൽക്കരങ്ങളും
    നിശീഥ മാന്ത്രികേന്ദുവേ
    വലഞ്ഞു മോഹ പീഢയാൽ

    വരുന്ന പൗർണ്ണമിക്കു മൽ
    സുമോഹ വല്ലി പൂക്കുകിൽ
    ഒഴിഞ്ഞൊരെൻ കരങ്ങളിൽ
    നിറഞ്ഞു നീ തുളുമ്പിടും....

    ഈ നല്ല തർജ്ജമയിൽ ചന്ദ്രബിംബം കൂടുതൽ തിളങ്ങി നിൽക്കുന്നു ..

    ReplyDelete

Hope your comments help me improve.